കോഴിക്കോട്: കോവിഡിനു പിന്നാലെ കേരളത്തെ ആശങ്കപ്പെടുത്തി നിപ വൈറസ് ബാധയും. കോഴിക്കോട്ട് 12 വയസുകാരനായ കുട്ടിക്ക് നിപ വൈറസ് ബാധിച്ചതായി സംശയിക്കുന്നു. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചാത്തമംഗലം ചൂലൂർ സ്വദേശിയായ കുട്ടിക്കാണ് നിപ ബാധിച്ചതെന്നാണ് വിവരം. ഗുരുതരാവസ്ഥയിലാണെന്നും പറയുന്നു. ആരോഗ്യവകുപ്പ് അധികൃതർ സംഭവം സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ 2018 മെയ് മാസത്തിലായിരുന്നു കോഴിക്കോട് പേരാമ്പ്രയിൽ സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്. 2019 ൽ കൊച്ചിയിലും രോഗം കണ്ടെത്തിയിരുന്നു. ഇവയെ കൃത്യമായി പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന് സാധിക്കുകയും ചെയ്തിരുന്നു.