ന്യൂഡൽഹി: സെപ്റ്റംബർ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കും. വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതിന് പുറമേ, ന്യൂയോർക്കിൽ നടക്കുന്ന യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ 76-ാമത് വാർഷിക സമ്മേളനത്തിലും മോദി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയിൽ ജോ ബൈഡൻ പ്രസിഡന്റ് ആയതിന് ശേഷം മോദി ആദ്യമായി നടത്തുന്ന സന്ദർശനം ആയിരിക്കുമിത്. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.
ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കുന്പോൾ 2019ലാണ് മോദി ഏറ്റവും ഒടുവിലായി അമേരിക്ക സന്ദർശിച്ചത്. അന്ന് ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി എന്ന വന്പൻ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.