തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകൾ. വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക.
അതേസമയം, കെപിസിസി നേതൃത്വം നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ രംഗത്തെത്തി. തനിക്കെതിരായ സസ്പെന്ഷന് നടപടി പിന്‍വലിക്കണമെന്നും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
അതിനിടെ കെപിസിസി നേതൃത്വം ചർച്ചയ്ക്ക് മുൻ കൈയെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് തീർക്കണം. കോട്ടയം ഡിസിസി പ്രസിഡന്റ് ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്ന് വിട്ട് നിന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.