ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് നേതാവിന്റെ വിമർശനം.
കഴിഞ്ഞ ജൂലൈയിലെ സാഹചര്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഓഗസ്റ്റില്‍ രാജ്യത്ത് 15 തൊഴില്‍ അവസരങ്ങള്‍ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോദി സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നേയില്ല. അവര്‍ വ്യവസായങ്ങളെയോ തൊഴിലിനെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ജോലി ഉള്ളവരുടെയും കൈയില്‍ നിന്ന് അത് തട്ടിയെടുക്കാനാണ് നോക്കുന്നത്. എന്നിട്ട് രാജ്യത്തെ ജനങ്ങളില്‍ സ്വയം പര്യപ്തത പ്രതീക്ഷിക്കുകയാണെന്നും രാഹുല്‍ ട്വീറ്റിൽ പറയുന്നു.