പോത്തൻകോട്: താൽക്കാലിക ജീവനക്കാരിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ വി. അബ്ബാസിന് സസ്പെൻഷൻ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
ജോലി സ്ഥലത്ത് മാനസികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ കമ്മീഷനിൽ ഉൾപ്പെടെ ജീവനക്കാരി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തത്.