+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 75 ശ​ത​മാ​ന​ത്തി​നും കേ​ര​ളം ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 75 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് (2,15,27,035) ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. 18 വ​യ​സി​ന് മു
18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 75 ശ​ത​മാ​ന​ത്തി​നും കേ​ര​ളം ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി
തി​രു​വ​ന​ന്ത​പു​രം: 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 75 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് (2,15,27,035) ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 27.74 ശ​ത​മാ​നം പേ​ർ​ക്ക് (79,60,935) ര​ണ്ടാം ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ട്. 2021ലെ ​എ​സ്റ്റി​മേ​റ്റ് ജ​ന​സം​ഖ്യ പ്ര​കാ​രം ഇ​ത് യ​ഥാ​ക്ര​മം 60.81 ശ​ത​മാ​ന​വും 22.49 ശ​ത​മാ​ന​വു​മാ​ണ്. ഇ​തോ​ടെ ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ൾ​പ്പെ​ടെ ആ​കെ 2,94,87,970 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്

ഈ ​മാ​സ​ത്തി​ൽ ത​ന്നെ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന് കൂ​ടു​ത​ൽ വാ​ക്സി​ൻ ആ​വ​ശ്യ​മാ​ണ്. സം​സ്ഥാ​നം വീ​ണ്ടും വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. മി​ക്ക​വാ​റും ജി​ല്ല​ക​ളി​ൽ വാ​ക്സി​ൻ ക്ഷാ​മ​മു​ണ്ട്.

വാ​ക്സി​നേ​ഷ​ൻ സു​ഗ​മ​മാ​യി ന​ട​ത്താ​ൻ കേ​ന്ദ്ര​ത്തോ​ട് കൂ​ടു​ത​ൽ വാ​ക്സി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
More in Latest News :