+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസ് പുറത്താക്കിയ പി.എസ്. പ്രശാന്ത് സിപിഎമ്മിൽ; ഷാളണിയിച്ച് എ. വിജയരാഘവൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ശാ​ന്ത് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്
കോൺഗ്രസ് പുറത്താക്കിയ പി.എസ്. പ്രശാന്ത് സിപിഎമ്മിൽ; ഷാളണിയിച്ച് എ. വിജയരാഘവൻ
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ശാ​ന്ത് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം സി​പി​എം സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍ പ്ര​ശാ​ന്തി​നെ ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഒ​രു മ​ത​നി​ര​പേ​ക്ഷ സ​ര്‍​ക്കാ​ര്‍ വ​ര​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് അ​ല്ലാ​ത്ത എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നെ ബാ​ധി​ച്ച സം​ഘ​ട​നാ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ച​തി​നാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്ന് പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ഏ​കാ​ധി​പ​ത്യ​ത്തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് പെ​രു​മാ​റു​ന്ന​ത്. സ്റ്റേ​റ്റ് മാ​ഫി​യ കൂ​ട്ടു​കെ​ട്ടി​ന്‍റെ കൈ​യി​ലാ​ണ് പാ​ർ​ട്ടി. അ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രെ​യാ​ണ് പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യി നി​യ​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഡി​സി​സി അ​ധ്യ​ക്ഷ പ​ട്ടി​ക​യി​ല്‍ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.സി. വേ​ണു​ഗോ​പാ​ലി​നും നി​യു​ക്ത ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ പാ​ലോ​ട് ര​വി​യ്ക്കും എ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന് അ​ച്ച​ട​ക്ക ന​ട​പ​ടി​യാ​യി ആ​യി​രു​ന്നു പി.​എ​സ്. പ്ര​ശാ​ന്തി​നെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നെ​ടു​മ​ങ്ങാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു പി.​എ​സ്.​പ്ര​ശാ​ന്ത്.
More in Latest News :