+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

CR 7 ത​ന്നെ; ചെം​കു​പ്പാ​യ​ത്തി​ലും ഏ​ഴി​ൽ തി​ള​ങ്ങാൻ റൊ​ണാ​ൾ​ഡോ

മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ലേ​ക്ക് മാ​റി​യ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ വി​ഖ്യാ​ത ന​മ്പ​റി​ൽ തു​ട​രു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി. മാ​ഞ്ച​സ്റ്റ​റി​ലെ റോ​ണോ​യു
CR 7 ത​ന്നെ; ചെം​കു​പ്പാ​യ​ത്തി​ലും ഏ​ഴി​ൽ തി​ള​ങ്ങാൻ റൊ​ണാ​ൾ​ഡോ
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ലേ​ക്ക് മാ​റി​യ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ വി​ഖ്യാ​ത ന​മ്പ​റി​ൽ തു​ട​രു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി. മാ​ഞ്ച​സ്റ്റ​റി​ലെ റോ​ണോ​യു​ടെ ചെം​കു​പ്പാ​യ​ത്തി​ലും ഏ​ഴാം ന​മ്പ​ർ തു​ട​രും. ഏ​ഴാം ന​മ്പ​ർ ജ​ഴ്സി​യി​ൽ ത​ന്നെ താ​രം ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്ന് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വ്യ​ക്ത​മാ​ക്കി.

ക്രി​സ്റ്റ്യാ​നോ​യ്ക്ക് ഏ​ഴാം ന​മ്പ​ർ ല​ഭി​ക്കു​ന്ന​തോ​ടെ യു​റ​ഗ്വാ​യ് താ​രം എ​ഡി​ൻ​സ​ൺ ക​വാ​നി 21ാം ന​മ്പ​ർ കു​പ്പാ​യ​ത്തി​ലേ​ക്ക് മാ​റും. ദേ​ശീ​യ ടീ​മി​ൽ ക​വാ​നി 21ാം ന​മ്പ​ർ ജ​ഴ്സി​യ​ണി​ഞ്ഞാ​ണ് ക​ളി​ക്കു​ന്ന​ത്. ക്ല​ബി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ കു​റി​പ്പി​ലാ​ണ് ജ​ഴ്സി സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് യു​ണൈ​റ്റ​ഡ് വി​രാ​മ​മി​ട്ട​ത്.‌‌

ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ യു​വ​ന്‍റ​സി​ൽ നി​ന്നു​മാ​ണ് ത​ന്‍റെ പ​ഴ​യ ത​ട്ട​ക​മാ​യ ഓ​ൾ​ഡ്ട്രാ​ഫോ​ഡി​ൽ റൊ​ണാ​ൾ​ഡോ തി​രി​ച്ചെ​ത്തി​യ​ത്. മാ​ഞ്ച​സ്റ്റ​റി​ൽ​നി​ന്നും റ​യ​ലി​ലേ​ക്കു മാ​റി​യ പോ​ർ​ച്ചു​ഗ​ൽ നാ​യ​ക​ൻ ഇ​വി​ടെ​നി​ന്നു​മാ​ണ് യു​വ​യി​ലേ​ക്ക് പോ​യ​ത്.
More in Latest News :