+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ക്സ്ചേ​ഞ്ച് വച്ചുതരാം! മലപ്പുറം സ്വദേശി വി​ദേ​ശ​ത്തുനി​ന്നു കാശു വാങ്ങി!

കോ​ഴി​ക്കോ​ട് : സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ഇ​ന്തോ​നേ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും വ
എ​ക്സ്ചേ​ഞ്ച് വച്ചുതരാം! മലപ്പുറം സ്വദേശി വി​ദേ​ശ​ത്തുനി​ന്നു കാശു വാങ്ങി!
കോ​ഴി​ക്കോ​ട് : സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ഇ​ന്തോ​നേ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും വ​രെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ്.

മ​ല​പ്പു​റം കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി പു​ന്ന​ക്കോ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സ​ലീ​മാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി അ​ന​ധി​കൃ​ത എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി വി​ദേ​ശ​ത്തുനിന്നു സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​യ​താ​യും സി​ബ്രാ​ഞ്ച് സം​ഘം അ​റി​യി​ച്ചു.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തും ഏ​കോ​പി​പ്പി​ച്ച​തും സ​ലി​മാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​പ്പു​റം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കൊ​ര​ട്ടി​യി​ലെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം കോ​ഴി​ക്കോ​ട്ടെ കേ​സി​ലും പ്ര​തി​യാ​ക്കും. സി ​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ര്‍ ടി ​പി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

കേ​ര​ള​ത്തി​ലും ക​ര്‍​ണാ​ട​ക​യി​ലു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ് സ​ലിം. തെ​ല​ങ്കാ​ന​യി​ല്‍ ക​ള്ള​നോ​ട്ടു കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. സ​ലീ​മി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കേ​സി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വു​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഷ​ബീ​ര്‍, ഹൈ​ദ​രാ​ബാ​ദി​ല്‍ അ​റ​സ്റ്റി​ലാ​യ റ​സാ​ല്‍ എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്നാ​ണ് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ള്‍ സ്ഥാ​പി​ച്ച​തും ഹ​വാ​ല ഇ​ട​പാ​ടു​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​തും. മ​ല​പ്പു​റ​ത്തു ര​ണ്ടു ദി​വ​സം മു​മ്പ് വ​ന്നു​വെ​ന്ന വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.
More in Latest News :