കൊച്ചി: എറണാകുളത്ത് ആശുപത്രിയിൽ സംഘർഷം സൃഷ്ടിക്കുകയും വനിതാ ഡോക്ടറെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് മട്ടാഞ്ചേരി സർക്കാർ ആശുപത്രിയിൽ സംഭവം നടന്നത്. മിഷേൽ ക്ലീറ്റസ് (18), ജിബിൻ ജോസഫ് (21), ജിൻസൻ (22) എന്നിവരാണ് പിടിയിലായത്. മൂവരും എറണാകുളം സ്വദേശികളാണ്.
ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ സംഘം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. മുറിവിൽ തുന്നലിടാൻ പുരികം വടിക്കണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചതായിരുന്നു പ്രകോപനത്തിന് കാരണം.