തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, റവന്യു മന്ത്രി കെ. രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം നാലിനാണ് യോഗം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും അടുത്തഘട്ടത്തിൽ സ്വീകരിക്കേണ്ട വിവിധ പ്രവർത്തനങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും. കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള നീക്കങ്ങളും ചർച്ചയാകും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ യോഗത്തിൽ സംസാരിക്കും.