+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോ​ക്കി​യോ​യി​ൽ ഇ​ന്ത്യ തി​ള​ങ്ങു​ന്നു; പ്ര​വീ​ണ്‍ കു​മാ​റി​ന് വെ​ള്ളി

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഹൈജ​മ്പി​ൽ ഇ​ന്ത്യ​യു​ടെ പ്ര​വീ​ണ്‍ കു​മാ​റി​ന് വെ​ള്ളി. ഇ​തോ​ടെ ടോ​ക്കി​യോ​യി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം 11 ആ​യി. ടി64 ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​വീ​ൺ കു​മാ
ടോ​ക്കി​യോ​യി​ൽ ഇ​ന്ത്യ തി​ള​ങ്ങു​ന്നു; പ്ര​വീ​ണ്‍ കു​മാ​റി​ന് വെ​ള്ളി
ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഹൈജ​മ്പി​ൽ ഇ​ന്ത്യ​യു​ടെ പ്ര​വീ​ണ്‍ കു​മാ​റി​ന് വെ​ള്ളി. ഇ​തോ​ടെ ടോ​ക്കി​യോ​യി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം 11 ആ​യി. ടി64 ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​വീ​ൺ കു​മാ​ർ വെ​ള്ളി നേ​ടി​യ​ത്.

18കാ​ര​നാ​യ പ്ര​വീ​ൺ 2.07 മീ​റ്റ​ര്‍ ചാ​ടി ര​ണ്ടാ​മ​നാ​യി. ഏ​ഷ്യ​ൻ റി​ക്കാ​ർ​ഡ് പു​തു​ക്കി​യ പ്ര​ക​ട​ന​മാ​ണ് പ്ര​വീ​ൺ ന​ട​ത്തി​യ​ത്. ബ്രി​ട്ട​ന്‍റെ ജൊ​നാ​ഥ​ൻ എ​ഡ്‌​വാ​ർ​ഡ്സി​നാ​ണ് സ്വ​ർ​ണം.

ജൊ​നാ​ഥ​ൻ 2.10 മീ​റ്റ​ർ ഉ​യ​ർ​ന്നു​ചാ​ടി. പോ​ള​ണ്ടി​ന്‍റെ മാ​ക്കി​ജ് ലെ​പി​യാ​റ്റോ​യ്ക്കാ​ണ് (2.04 മീ.) ​വെ​ങ്ക​ലം.
More in Latest News :