ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ 26 മരണം. രണ്ട് വയസുള്ള ഒരു കുട്ടി ഉള്‍പ്പടെ എട്ട് പേര് ന്യൂയോര്‍ക്കില്‍ മരിച്ചു. ന്യൂജേഴ്സിയിലും എട്ട് പേര് മരിച്ചു.
പെന്‍സില്‍വാനിയയിലെ സബര്‍ബന്‍ മോണ്ട്ഗോമറി കൗണ്ടിയില്‍ മൂന്ന് പേര് മരിച്ചു. ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിലെ വിമാന-ട്രെയിൻ സർവീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ ജനങ്ങൾ വീടുകളിൽ കഴിയുന്നതാണ് സുരക്ഷിതമെന്ന് ന്യൂയോർക് സിറ്റി മേയർ പറഞ്ഞു.
തെക്കൻ അമേരിക്കയിൽ നാശം വിതച്ച കാറ്റഗറി നാലിൽ പെട്ട ഐഡ വടക്കൻ മേഖലയിലേക്ക് നീങ്ങിയതോടെ വെള്ളപ്പൊക്കത്തിനിടയാക്കുകയായിരുന്നു. യുഎസിൽ 10 ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതിയില്ല. മിസിസിപ്പി, ലൂസിയാന, അലബാമ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശംവിതച്ചു.