+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേ​വാ​യൂ​രി​ല്‍ ലൈം​ഗീ​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ അ​മ്മ മ​രി​ച്ച നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​രി​ല്‍ ബ​സി​ല്‍ കൂ​ട്ട​ലൈം​ഗീ​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ അ​മ്മ​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി‍. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്
ചേ​വാ​യൂ​രി​ല്‍ ലൈം​ഗീ​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ അ​മ്മ മ​രി​ച്ച നി​ല​യി​ൽ
കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​രി​ല്‍ ബ​സി​ല്‍ കൂ​ട്ട​ലൈം​ഗീ​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ അ​മ്മ​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി‍. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

പ​ത്രോ​ണി ന​ഗ​റി​ലെ വീ​ടി​നു​ള്ളി​ലാ​ണ് രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ്ത്രീ​യാ​ണ് ഇ​വ​ര്‍. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

വീ​ട്ടി​ല്‍ നി​ന്നും പി​ണ​ങ്ങി​യി​റ​ങ്ങി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ബ​സി​ലെ​ത്തി​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ല്‍ കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ മ​ല​യൊ​ടി​യാ​റു​മ്മ​ല്‍ വീ​ട്ടി​ല്‍ ഗോ​പീ​ഷ് (38), പ​ത്താം​മൈ​ല്‍ മേ​ലേ​പൂ​ളോ​റ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​മീ​ര്‍ (32) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
More in Latest News :