കണ്ണൂർ: അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും മുഖ്യം പാർട്ടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതാണ് കോൺഗ്രസ് ശൈലിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫിസ് കെട്ടിട ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ല. വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണം. വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാകണം. ജനാധിപത്യശൈലിയിലുള്ള എതിരഭിപ്രായങ്ങൾ സ്വീകരിക്കും. തനിക്ക് ഒരു പ്രത്യേക ഗ്രൂപ്പുണ്ടെന്നത് ഭാവനാസൃഷ്ടിയാണ്. കോൺഗ്രസാണ് തന്റെ ഗ്രൂപ്പെന്നും വേണുഗോപാൽ പറഞ്ഞു.