+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​​മി​ല്ല; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ കു​ട​ഞ്ഞ് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ​യാ​ണ് വെ​ബ്പോ​ർ​ട്ട​ലു​ക​ൾ വാ​ർ​ത്ത ന​ൽ​കു​ന്ന​ത്. ചി​ല മാ​ധ്യ​മ
യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​​മി​ല്ല; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ കു​ട​ഞ്ഞ് സു​പ്രീം കോ​ട​തി
ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ​യാ​ണ് വെ​ബ്പോ​ർ​ട്ട​ലു​ക​ൾ വാ​ർ​ത്ത ന​ൽ​കു​ന്ന​ത്. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ൾ വ​ർ​ഗീ​യ ചു​വ​യു​ള്ള​വ​യാ​ണ്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ പ​റ​ഞ്ഞു.

കോ​വി​ഡ് പ​ര​ത്തി​യ​ത് ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ചോ​ദ്യം ചെ​യ്ത് മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ എ​ന്നി​വ​യു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ ചീ​ഫ് ജ​സ്റ്റീ​സ് ഇ​വ‍​യി​ലൂ​ടെ വാ​ർ​ത്ത ന​ൽ​കു​ന്ന​ത് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ​യാ​ണെ​ന്നും വി​മ​ർ​ശി​ച്ചു.

പ്ര​ശ്നം ഇ​താ​ണ്, ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ൾ വ​ർ​ഗീ​യ കോ​ണി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ​ത്ത​രം സം​ഭ​വ​ങ്ങ​ളെ​യും ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ആ​ത്യ​ന്തി​ക​മാ​യി രാ​ജ്യ​ത്തി​ന് ഇ​ത് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​പോ​ർ​ട്ട​ലു​ക​ൾ വ​ർ​ഗീ​യ​ത മാ​ത്ര​മ​ല്ല ക​ഥ​ക​ൾ മെ​ന​ഞ്ഞു​ണ്ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു. ഇ​വ വ്യാ​ജ വാ​ർ​ത്ത​ക​ൾ​പോ​ലും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ടോ, കോ​ട​തി​യോ​ടോ പോ​ലും സാ​മൂ​ഹ്യ മാ​ധ്യ​മ ക​മ്പ​നി​ക​ൾ പ്ര​തി​ബ​ദ്ധ​ത കാ​ട്ടു​ന്നി​ല്ല. ക​രു​ത്ത​രാ​യ ആ​ളു​ക​ളോ​ട് മാ​ത്ര​മാ​ണ് അ​വ​ര്‍ പ്ര​തി​ക​രി​ക്കു​ന്ന​ത്. എ​ന്തും പ​റ​യാ​നു​ള്ള​ത് അ​വ​കാ​ശ​മെ​ന്നാ​ണ് ഈ ​ക​മ്പ​നി​ക​ൾ പ​റ​യു​ന്ന​തെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
More in Latest News :