ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12 ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടു മാസത്തിനിടെ ആദ്യമായാണ് പ്രതിദിന കേസുകൾ ഇത്രയുമധികം വർധിക്കുന്നത്. ആകെ കേസുകളിൽ 32,803 എണ്ണവും കേരളത്തിന്റെ സംഭാവനയാണെന്നതും ശ്രദ്ധേയമാണ്.
35,181 പേർ രോഗമുക്തരായപ്പോൾ 509 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 4,39,529 ആയി ഉയർന്നു. നിലവിൽ 3,89,583 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 66,30,37,334 പേർക്ക് വാക്സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,09,244 പേർക്കാണ് വാക്സിൻ നൽകിയത്.