ആരവല്ലി: ഗുജറാത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ആരവല്ലി ജില്ലയിലെ ഗോദ്കുല്ല ഗ്രാമത്തിലാണ് സംഭവം. ഓഗസ്റ്റ് 28നാണ് സ്ഫോടനം നടന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് മനസിലാവുകയായിരുന്നു.
മരിച്ചയാളുടെ കൈയിലിരുന്നാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സംഭവസമയം മകളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. എങ്ങനെയാണ് ഇയാള്‍ക്ക് ഗ്രനേഡ് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
മരിച്ചയാളുടെ കൈയിലിരുന്നാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സംഭവസമയം മകളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. എങ്ങനെയാണ് ഇയാള്‍ക്ക് ഗ്രനേഡ് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.