ദിസ്പുർ: ആസാമില്‍ വന്‍ മയക്കുമരുന്ന് വേട്ട. നാല് കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂര്‍ സ്വദേശികളായ എന്‍ ഹാക്കിപ്, ലെത്ഖോലാല്‍ എന്നിവരെ ആസാമിലെ കാര്‍ബി ആംഗ്ലോഗ് ജില്ലയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ആസാം-നാഗാലാന്‍ഡ് അതിര്‍ത്തിയിലെ ലാഹോറിജന് ചെക്ക്പോസ്റ്റില്‍ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 646ഗ്രാം ഹെറോയിന്‍ പോലീസ് പിടികൂടിയത്.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.