തിരുവനന്തപുരം: വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് ജമ്മു കാഷ്മീർ സ്വദേശികളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അഞ്ച് ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തതായി കരമന പോലീസ് അറിയിച്ചു.
ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ഏജൻസി ജീവനക്കാരാണ് ഇവർ. ആറ് മാസം മുമ്പ് മഹാരാഷ്ട്രയിലെ റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് ഇവർ കേരളത്തിലെത്തിയത്.