+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാട് എങ്ങോട്ട്! ഇന്ത്യൻ നിർമിത എം​ഡി​എം​എ വ്യാപകം, നാട്ടിലും കു​ക്ക​ർ​മാ​ർ

കൊ​​ച്ചി: കഞ്ചാവിനേക്കാൾ ആവശ്യക്കാർ മാരക സിന്തറ്റിക് മയക്കുമരുന്നായി എം​ഡി​എം​എയ്ക്കു കൂടിയപ്പോൾ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും നിർമാണം വ്യാപകമായിത്തുടങ്ങിയെന്നു സൂചന. ബാം​ഗ്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​
നാട് എങ്ങോട്ട്! ഇന്ത്യൻ നിർമിത എം​ഡി​എം​എ വ്യാപകം, നാട്ടിലും കു​ക്ക​ർ​മാ​ർ
കൊ​​ച്ചി: കഞ്ചാവിനേക്കാൾ ആവശ്യക്കാർ മാരക സിന്തറ്റിക് മയക്കുമരുന്നായി എം​ഡി​എം​എയ്ക്കു കൂടിയപ്പോൾ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും നിർമാണം വ്യാപകമായിത്തുടങ്ങിയെന്നു സൂചന. ബാം​ഗ്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​രെ പാ​ച​ക​ക്കാ​ർ (കു​ക്ക​ർ​മാ​ർ) എ​ന്ന ചു​രു​ക്ക​പ്പേ​രി​ലാ​ണ് ഇ​ട​പാ​ടു​കാ​ർ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു ല​ഹ​രി​യെ​ത്തു​ന്ന​തി​ലെ കാ​ല​താ​മ​സം മു​ത​ലെ​ടു​ത്താണ് ഇ​ന്ത്യ​ൻ നി​ർ​മി​ത എം​ഡി​എം​എ​ നിർമിക്കുന്നത്. ഇതിന്‍റെ ആവശ്യക്കാർ ഏറെയും കേരളത്തിലാണെന്നാണ് വിവരം.

സ്വ​ർ​ണം പോ​ലെ

അ​ന്താ​രാ​ഷ്‌ട്ര വി​പ​ണി​യി​ൽ ഏ​റെ വിലപിടിപ്പുള്ള ല​ഹ​രി​മ​രു​ന്നു​ക​ളി​ൽ ഒ​ന്നാ​ണ് എം​ഡി​എം​എ. വെ​ള്ളാ​രം​ക​ല്ലി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ഇ​തു പൊ​ടി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്വ​ർ​ണം തൂ​ക്കി​യെ​ടു​ക്കു​ന്ന​തു പോ​ലെ ആ​വ​ശ്യ​ക്കാ​ർ​ക്കു കൊ​ടു​ക്കു​ന്ന​ത് ഒ​രു മി​ല്ലി​ഗ്രാ​മി​ന് 3000 രൂ​പ​യി​ല​ധി​കം വി​ല​യ്ക്കാ​ണ്. ക​ഞ്ചാ​വി​നേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് ല​ഹ​രി​യു​ള്ള എം​ഡി​എം​എ ഉ​പ​യോ​ഗി​ച്ചാ​ൽ മാ​ര​ക​മാ​യ ഉ​ന്മാ​ദാ​വ​സ്ഥ​യെ​ത്തു​മെ​ന്നാ​ണ് പി​ടി​യി​ലാ​കു​ന്ന​വ​ർ ന​ൽ​കു​ന്ന മൊ​ഴി.

കഞ്ചാവ് ലോബിയും

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ച്ചി​യി​ൽ ര​ണ്ടു യു​വ​തി​ക​ള​ട​ങ്ങു​ന്ന റാ​ക്ക​റ്റി​ൽ​നി​ന്നു പ​തി​നൊ​ന്ന് കോ​ടി രൂ​പ​യു​ടെ മാ​ര​ക ല​ഹ​രി​യു​ള്ള എം​ഡി​എം​എ​യാ​ണ് ക​സ്റ്റം​സും എ​ക്സൈ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​തി​ലെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സ്പെ​യി​ന​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ല​ഹ​രി മ​രു​ന്നു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​തെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ക​ഞ്ചാ​വ് ക​ഞ്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രി​ൽ ചി​ല​രാ​ണ് ഈ ​കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്.

നിശാ പാർട്ടി

യു​വാ​ക്ക​ളെ​യും നി​ശാ പാ​ര്‍​ട്ടി സം​ഘാ​ട​ക​രെ​യും ല​ക്ഷ്യം വ​ച്ച്‌ ആ​ലു​വ​യി​ല്‍നി​ന്നു കൊ​ണ്ടു​പോ​യ എം​ഡി​എം​എ​യു​മാ​യി നി​ല​മ്പൂ​ർ സ്വ​ദേ​ശി കോ​ഴി​ക്കോ​ട് ഇ​ന്ന് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​ര​ക്കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​യാ​ളി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്.

മാ​ര​ക​മാ​യ ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ക​ട​ന്നു​വ​ര​വോ​ടെ ക​ഞ്ചാ​വ് ലോ​ബി​യും ഇ​തി​ന്‍റെ വി​പ​ണ​ന​ത്തി​ലേ​ക്ക് തി​രി​യു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന ല​ഹ​രി​യു​ടെ ഹ​ബ്ബാ​യി കേ​ര​ളം മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ്, എ​ക്സൈ​സ്,ക​സ്റ്റം​സ് വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അക്കായും രാജാവും

കാ​​ക്ക​​നാ​​ട്ടെ ഫ്ളാ​റ്റി​ൽ​​നി​​ന്നു ല​​ഹ​​രി മ​​രു​​ന്ന് പി​​ടി​​കൂ​​ടി​​യ സം​​ഭ​​വ​​ത്തി​​ല്‍ അ​ണി​യ​റ​ക്കാ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം. അ​​ക്കാ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ചെ​​ന്നൈ സ്വ​​ദേ​​ശി​​യും രാ​​ജാ​​വ് എ​​ന്നു വി​​ളി​​പ്പേ​​രു​​ള്ള വ​​യ​​നാ​​ട് സ്വ​​ദേ​​ശി​​യാ​​യ ജി​​തി​​നും മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​ട​​പാ​​ടി​​ല്‍ നേ​​രി​​ട്ടു പ​​ങ്കു​​ണ്ടെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ​​സം​​ഘ​ത്തി​നു ല​ഭി​ച്ച സൂ​ച​ന.

അ​റ​സ്റ്റി​ലാ​യ പ്ര​​തി​​ക​​ളെ ചോ​​ദ്യം ചെ​​യ്ത​​തി​​ല്‍നി​​ന്നാ​​ണ് ഇ​​രു​​വ​​രെ​​ക്കു​​റി​​ച്ചു​​മു​​ള്ള വി​വ​ര​ങ്ങ​ൾ എ​​ക്‌​​സൈ​​സി​​ന് ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. എ​​ന്നാ​​ല്‍, ഇ​​വ​​രെ കൃ​ത്യ​മാ​യി തി​​രി​​ച്ച​​റി​​യാ​​നാ​​യി​​ട്ടി​​ല്ല. ഇ​​രു​​വ​രെ​​യും ക​​ണ്ടെ​​ത്താ​​ന്‍ ഫോ​​ണ്‍ രേ​​ഖ​​ക​​ള​​ട​​ക്കം പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം, മു​​ഹ​​മ്മ​​ദ് ഫ​​വാ​​സും ശ്രീ​​മോ​​നു​​മാ​​ണ് പി​​ടി​​യി​​ലാ​​യ മ​​യ​​ക്കു​​മ​​രു​​ന്ന് സം​​ഘ​​ത്തി​​ന്‍റെ ബു​​ദ്ധി​​കേ​​ന്ദ്ര​​മെ​​ന്നാ​​ണ് നി​​ഗ​​മ​​നം.

മ​ല​യാ​ളി​ക​ൾ മു​ങ്ങി

ഏ​​ജ​​ന്‍റു​​മാ​​രി​​ലേ​​ക്കും ഇ​​ട​​നി​​ല​​ക്കാ​​രി​​ലേ​​ക്കു​മാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം നീ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​​തി​​ക​​ളു​​ടെ ഫോ​​ണ്‍​രേ​​ഖ​​ക​​ളി​​ല്‍നി​​ന്നു ല​​ഭി​​ച്ച നി​​ര്‍​ണാ​​യ​ക വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ മ​​യ​​ക്കു​​മ​രു​ന്നു വാ​​ങ്ങി​​യ​​വ​​രി​​ലേ​​ക്കും എ​​ക്‌​​സൈ​​സ് ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ക​​ട​​ന്നേ​​ക്കും. അ​​തി​​നി​​ടെ, പ്ര​​തി​​ക​​ള്‍​ക്കു മ​​യ​​ക്കു​​മ​​രു​​ന്ന് കൈ​​മാ​​റി​​യ മ​​ല​​യാ​​ളി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ട്ട സം​​ഘം ര​​ക്ഷ​​പ്പെ​​ട്ട​​താ​​യും സൂ​​ച​​ന​​യു​​ണ്ട്.

സ​ഹാ​യി​ക​ളും കു​ടു​ങ്ങും

കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ നാ​​ര്‍​ക്കോ​​ട്ടി​​ക് സെ​​ല്ലി​​ന്‍റെ സ​​ഹാ​​യ​​വും എ​​ക്‌​​സൈ​​സ് ക്രൈം​​ബ്രാ​​ഞ്ച് തേ​​ടി​​യി​​ട്ടു​​ണ്ട്. കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​ക​​ളി​​ല്‍ ത്വ​​യ്ബ​​യെ മാ​​ത്ര​​മാ​​ണ് ഇ​​നി ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി ചോ​​ദ്യം ചെ​​യ്യാ​​നു​​ള്ള​​ത്. ല​​ഹ​​രി ഇ​​ട​​പാ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​തി​​ക​​ളെ നാ​​ട്ടി​​ല്‍ സ​​ഹാ​​യി​​ച്ചി​​രു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്താ​നു​​ള്ള അ​​ന്വേ​​ഷ​​ണം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ​ സം​​ഘം അ​​റി​​യി​​ച്ചു.

ഒ​ന്നാം പ്ര​തി​ക്കു കോ​വി​ഡ്

ക​​സ്റ്റ​​ഡി കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് പ്ര​​തി​​ക​​ളെ ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി. അ​​ഞ്ചു പ്ര​​തി​​ക​​ളെ​​യും കോ​​ട​​തി 14 ദി​​വ​​സ​​ത്തേ​​ക്കു റി​​മാ​​ന്‍​ഡ് ചെ​​യ്തു. എ​​റ​​ണാ​​കു​​ളം പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ഷ​​ന്‍​സ് കോ​​ട​​തി​​യാ​​ണ് റി​​മാ​​ന്‍​ഡ് ചെ​​യ്ത​​ത്. ഒ​​ന്നാം പ്ര​​തി ഫ​​വാ​​സി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ഓ​​ണ്‍​ലൈ​​ന്‍ വ​​ഴി​​യാ​​ണ് കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ​​ത്.

കേ​​സ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​തി​​ക​​ള്‍ ത​​ങ്ങി​​യ പോ​​ണ്ടി​​ച്ചേ​​രി​​യി​​ലെ റി​​സോ​​ര്‍​ട്ടി​​ലും മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​ട​​പാ​​ടി​​ന്‍റെ ഡീ​​ല്‍ ഉ​​റ​​പ്പി​​ച്ച ചെ​​ന്നൈ​​യി​​ലെ ഹോ​​ട്ട​​ലി​​ലും എ​​ത്തി​​ച്ചു പ്ര​​തി​​ക​​ളു​​മാ​​യി തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യി​​രു​​ന്നു. പ്ര​​തി​​ക​​ളെ ഹോ​​ട്ട​​ലു​​ട​​മ​​ക​​ളും മ​​റ്റും തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്.
More in Latest News :