+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രു​വി​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ലം​ഭാ​വം: സി​പി​എ​മ്മി​ൽ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ൽ ന​ട​പ​ടി. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​വു​മാ​യ വി
അ​രു​വി​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ലം​ഭാ​വം: സി​പി​എ​മ്മി​ൽ ന​ട​പ​ടി
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ൽ ന​ട​പ​ടി. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​വു​മാ​യ വി.​കെ.​മ​ധു​വി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ മ​ധു​വി​നെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തും.

സി​പി​എം ആ​ക്ടിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. അ​രു​വി​ക്ക​ര​യി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ജി.​സ്റ്റീ​ഫ​ൻ വി​ജ​യി​ച്ചെ​ങ്കി​ലും മു​തി​ർ​ന്ന നേ​താ​വി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മ​ധു​വി​ന്‍റെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് മൂ​ന്നം​ഗ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഇ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ വ​ച്ചു. പ്ര​ച​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ധു​വി​ന് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ക​മ്മീ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പി​ന്നീ​ട് അ​ദ്ദേ​ഹം സ​ജീ​വ​മാ​യെ​ന്നും ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ചു​വെ​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​ത്ത​രം അ​നു​കൂ​ല പ​രാ​മ​ർ​ശം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് മു​തി​ർ​ന്ന നേ​താ​വി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​രു​വി​ക്ക​ര​യി​ൽ സി​പി​എം ആ​ദ്യം സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് മ​ധു​വി​നെ​യാ​യി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ്റ്റീ​ഫ​ന് ന​റു​ക്കു​വീ​ണ​ത്. ഇ​തോ​ടെ ആ​ദ്യ​ഘ​ട്ട പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും അ​ദ്ദേ​ഹം മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :