ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. ഇതേതുടർന്ന് പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ മുതൽ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിരിക്കുകയാണ്.
വരുന്ന 24 മണിക്കൂറിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതേതുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ യമുനാ നദിയിൽ ജലനിരപ്പും ഉയർന്നു. ഇതേതുടർന്ന് തീരവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് റിക്കോർഡ് മഴയാണ് പെയ്യുന്നത്. 112 മില്ലിലിറ്റർ മഴ ഒരു ദിവസത്തിനിടെ പെയ്തു. 2009ന് ശേഷം ഒറ്റ ദിവസം പെയ്യുന്ന ശക്തമായ മഴയാണിത്. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്.

Welcome to the #WaterfallCity of #Delhi #DelhiRains pic.twitter.com/ZQtYbwvFB6
— Sanjay Raina (@sanjayraina) August 31, 2021