ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് പത്താം മെഡൽ. ഹൈജമ്പിലാണ് ഇന്ത്യ ഏറ്റവും അവസാനമായി ഇരട്ട മെഡല്‍ നേട്ടം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് തങ്കവേലു വെള്ളി മെഡല്‍ നേടി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം.
സീസണിലെ ഏറ്റവും മികച്ച പ്രകടനമായ 1.86 മീറ്റര്‍ കണ്ടെത്തിയാണ് തങ്കവേലു മാരിയപ്പന് വെള്ളി നേടിയത്. 2016ല്‍ ബ്രസീലില്‍ വെച്ച് നടന്ന റിയോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം സ്വര്‍ണം നേടിയിരുന്നു.