തിരുവനന്തപുരംം: യുഡിഎഫിൽ തർക്കങ്ങളില്ലെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ കെപിസിസി അധ്യക്ഷൻ പറയുന്നതാണ് അന്തിമ നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നേതാക്കളോട് കൂടിയാലോചിച്ചാണ് സുധാകരൻ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത്. അതാണ് പാർട്ടി നിലപാടെന്നും താനും അതിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഉടൻ നടക്കും. നിലവിലെ തർക്കങ്ങളൊന്നും കോണ്‍ഗ്രസിലെ പ്രശ്നങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രശ്നപരിഹാരത്തിന് എകെജി സെന്ററിൽ നിന്നും മാർഗനിർദ്ദേശങ്ങൾ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സംഘടനകൾക്കും പൊതുവായ ചട്ടക്കൂടുണ്ട്. അതിനുള്ളിൽ നിന്നാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. അത് ലംഘിക്കപ്പെടുമ്പോഴാണ് അച്ചടക്ക നടപടിയുണ്ടാകുന്നത്. പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അടഞ്ഞ അധ്യായമാണെന്നും സതീശൻ വ്യക്തമാക്കി.