ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നിന്നെത്തിയ ജസ്റ്റീസ് സി.ടി.രവികുമാർ ഉൾപ്പെടെ ഒൻപത് പേർ സുപ്രീംകോടതി ജഡ്ജിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ പത്തരയ്ക്ക് സുപ്രീംകോടതി ഓഡിറ്റോറിയത്തിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ സത്യാവാചകം ചൊല്ലിക്കൊടുക്കും. നേരത്തെ ചീഫ് ജസ്റ്റീസിന്റെ കോടതിയിലായിരുന്നു ചടങ്ങ് നടന്നിരുന്നത്. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ നിയുക്ത ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഇന്നലെയോടെ ഡൽഹിയിലെത്തി.
സത്യപ്രതിജ്ഞ ദൂരദർശനിലും സുപ്രീംകോടതി വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.