പാലക്കാട്: കളിച്ചുകൊണ്ടിരിക്കെ കമുക് തലയിൽ വീണ് ഏഴു വയസുകാരി മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. തൊട്ടിപറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്.
ശക്തമായ കാറ്റിനെ തുടർന്നാണ് കമുക് വീണത്. കുട്ടി വീടിനു സമീപത്തെ പാടത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മുതുക്കുറുശി കെവിഎഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.