ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. പുരുഷ വിഭാഗം ഹൈജമ്പിൽ എൻ.കെ നിഷാദ് കുമാർ വെള്ളി നേടി. 2.09 മീറ്റർ ദൂരം ചാടിക്കടന്നാണ് നിഷാദ് വെള്ളി കരസ്ഥമാക്കിയത്. അമേരിക്കൻ താരം റോഡറിക് ടൗൺസെൻഡിനാണ് സ്വർണം.
2.15 മീറ്റർ ചാടിയ റോഡറിക് ലോകറിക്കാർഡ് തിരുത്തിയാണ് സ്വർണം സ്വന്തമാക്കിയത്. നിഷാദ് കുമാറിന്റെ അതേ ഉയരം ചാടിയ അമേരിക്കയുടെ ഡാളസ് വൈസും വെള്ളി നേടി.
2.15 മീറ്റർ ചാടിയ റോഡറിക് ലോകറിക്കാർഡ് തിരുത്തിയാണ് സ്വർണം സ്വന്തമാക്കിയത്. നിഷാദ് കുമാറിന്റെ അതേ ഉയരം ചാടിയ അമേരിക്കയുടെ ഡാളസ് വൈസും വെള്ളി നേടി.