തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയ്ക്ക് എത്തുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കേണ്ടെന്നു തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് മന്ത്രി നിർദേശം നൽകുകയായിരുന്നു. ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തി.
പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക.