പാലക്കാട്: അട്ടപ്പാടിയില്‍ ഒരാഴ്ച മുന്‍പ് കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാജ വാറ്റ് കേസിൽ പ്രതിയായിരുന്നു മശണൻ. രണ്ട് ദിവസം മുൻപ് മശണനെ അന്വേഷിച്ച് എക്സൈസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. കേസിൽ പ്രതിചേർത്തതിന്റെ മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പരാതി വിശദമായി പരിശോധിക്കുമെന്ന് അഗളി പോലീസ് അറിയിച്ചു.