തിരുവനന്തപുരം: ഖ്യമന്ത്രി പിണറായി വിജയനെതിരായ കൊടിക്കുന്നിൽ സുരേഷിന്റെ വിവാദ പരാമർശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നെന്ന കൊടിക്കുന്നിലിന്റെ പരാമർശമാണ് സതീശൻ തള്ളിയത്. കോൺഗ്രസിന് അത്തരമൊരു അഭിപ്രായമില്ലെന്നു പറഞ്ഞ സതീശൻ കൊടിക്കുന്നിലിന്റെ അഭിപ്രായം ശ്രദ്ധയിൽപ്പെട്ടില്ലെന്നും കൂട്ടിച്ചേർത്തു.
സിപിഎമ്മിൽ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ട്. നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായി രുന്നു. പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചട ങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.