തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷിനെതിരെ മന്ത്രി കെ. രാധാകൃഷ്ണൻ രംഗത്ത്. കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയാണ് കൊടിക്കുന്നില്‍ സുരേഷിന്റേതെന്ന് രാധാകൃഷ്ണന് പറഞ്ഞു.
തന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന് പാര്‍ട്ടിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് 1996ല്‍ ഇതിലും ചെറുപ്പത്തില്‍ തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അത് എങ്ങനെയാണ് താന്‍ കൈകാര്യം ചെയ്തതെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അറിയാമെന്നും അതിന് കൊടിക്കുന്നില്‍ സുരേഷിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കാന്‍ പിണറായി വിജയന് തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രസ്താവന.