തിരുവനന്തപുരം: വർക്കല കാപ്പിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാക്കൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. അയിരൂർ പോലീസും ഫയർഫോഴ്സും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
ആറ്റിങ്ങൽ സ്വദേശി അഖിൽ, കടയ്ക്കൽ സ്വദേശി രാഹുൽ എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആറോടെ കാണാതായത്. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.