+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി കാ​ശു വാ​രു​ന്നു, കോ​ൺ​ഗ്ര​സി​ന്‍റെ കീ​ശ കീ​റു​ന്നു; പു​തി​യ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​ത്

ന്യൂ​ഡ​ല്‍​ഹി: ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ വ​രു​മാ​നം റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു ക​യ​റു​ന്ന​തു ക​ണ്ട് അ​ന്തം​വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ് മ​റ്റു രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ. വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​
ബി​ജെ​പി കാ​ശു വാ​രു​ന്നു, കോ​ൺ​ഗ്ര​സി​ന്‍റെ കീ​ശ കീ​റു​ന്നു; പു​തി​യ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​ത്
ന്യൂ​ഡ​ല്‍​ഹി: ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ വ​രു​മാ​നം റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു ക​യ​റു​ന്ന​തു ക​ണ്ട് അ​ന്തം​വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ് മ​റ്റു രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ. വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ബി​ജെ​പി​യു​ടെ പാ​ർ​ട്ടി ഖ​ജ​നാ​വി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന കോ​ടി​ക​ളു​ടെ ഏ​ഴ​യ​ല​ത്തു പോ​ലും എ​ത്താ​നാ​വു​ന്നി​ല്ല മ​റ്റു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക്.

ബി​ജെ​പി കാ​ശ് വാ​രു​ന്പോ​ൾ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന്‍റെ കീ​ശ ചോ​രു​ക​യാ​ണെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. 2019-20 വ​ര്‍​ഷ​ത്തി​ല്‍ ബി​ജെ​പി​യു​ടെ വ​രു​മാ​നം 50.34 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. അ​ത് 3,623.28 കോ​ടി​യി​ലെ​ത്തി. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​ന്‍റെ വ​രു​മാ​നം 25.69 ശ​ത​മാ​നം കു​റ​ഞ്ഞ് 682.21 കോ​ടി രൂ​പ​യി​ലൊ​തു​ങ്ങി.

പ​ണ​മൊ​ഴു​കു​ന്നു

ബി​ജെ​പി, കോ​ണ്‍​ഗ്ര​സ്, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി, സി​പി​എം, സി​പി​ഐ, ബി​എ​സ്പി എ​ന്നീ ഏ​ഴ് ദേ​ശീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ളി​ലൂ​ടെ​യും ല​ഭി​ച്ച​ത് 4758.20 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ല്‍ 76.15 ശ​ത​മാ​നം പ​ണ​വും എ​ത്തി​യ​ത് ബി​ജെ​പി​യു​ടെ കീ​ശ​യി​ലാ​ണ്. മ​റ്റ് ആ​റ് ദേ​ശീ​യ പാ​ര്‍​ട്ടി​ക​ളും വ​രു​മാ​ന​ത്തി​ല്‍ വ​ള​രെ പി​ന്നി​ലാ​ണ്. കോ​ണ്‍​ഗ്ര​സി​ന് 14.24 ശ​ത​മാ​നം ല​ഭി​ച്ച​പ്പോ​ള്‍ മ​റ്റു​ള്ള പാ​ര്‍​ട്ടി​ക​ളു​ടെ പ​ങ്ക് 3.33 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

2018-19 വ​ര്‍​ഷ​ത്തി​ല്‍ ബി​ജെ​പി​യു​ടെ വ​രു​മാ​നം 2410.08 കോ​ടി ആ​യി​രു​ന്ന​താ​ണ് 2019-20 വ​ര്‍​ഷ​ത്തി​ല്‍ വ​ര്‍​ധി​ച്ച് 3623.28 കോ​ടി രൂ​പ​യാ​യ​ത്. അ​തേ​സ​മ​യം, 2018-19 വ​ര്‍​ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വ​രു​മാ​നം 918.03 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ല്‍​നി​ന്നു കു​റ​ഞ്ഞ് 682.21 കോ​ടി രൂ​പ ആ​യി. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും വ​രു​മാ​നം മു​ന്‍ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 192.65 കോ​ടി ആ​യി​രു​ന്ന​തി​ല്‍​നി​ന്ന് 2019-20 വ​ര്‍​ഷ​ത്തി​ല്‍ 143.76 കോ​ടി​യാ​യി ചു​രു​ങ്ങി.

സി​പി​എ​മ്മി​നും മോ​ശ​മി​ല്ല

എ​ന്നാ​ല്‍, സി​പി​എ​മ്മി​ന്‍റെ വ​രു​മാ​ന​ത്തി​ല്‍ 2018-19 വ​ര്‍​ഷം 100.96 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ല്‍​നി​ന്നു ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 158.62 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. എ​ന്‍​സി​പി​യു​ടെ​യും വ​രു​മാ​നം അ​ക്കാ​ല​യ​ള​വി​ല്‍ 50.71 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ല്‍​നി​ന്ന് 85.58 കോ​ടി രൂ​പ​യാ​യി. ബി​എ​സ്പി​യു​ടെ വ​രു​മാ​നം 69.70 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ല്‍​നി​ന്ന് 58.24 കോ​ടി​യാ​യി കു​റ​ഞ്ഞു. സി​പി​ഐ​യു​ടെ വ​രു​മാ​നം 7.15 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ൽ​നി​ന്ന് 6.58 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ട്

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സി​ന്‍റെ(​എ​ഡി​ആ​ര്‍) ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് ബി​ജെ​പി, കോ​ണ്‍​ഗ്ര​സ്, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ന്‍​സി​പി എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍ സ്വീ​ക​രി​ച്ച സം​ഭാ​വ​ന​യി​ല്‍ 62.92 ശ​ത​മാ​ന​വും തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു​മാ​യി 3429.55 കോ​ടി രൂ​പ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ അ​തി​ന്‍റെ 87.29 ശ​ത​മാ​ന​വും ല​ഭി​ച്ച​ത് ബി​ജെ​പി​ക്കും കോ​ണ്‍​ഗ്ര​സി​നും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നും എ​ന്‍​സി​പി​ക്കും ആ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ള്‍ വ​ഴി ബി​ജെ​പി 2,555 കോ​ടി രൂ​പ സ​മാ​രി​ച്ച​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ന് ഇ​തു​വ​ഴി ല​ഭി​ച്ച​ത് 317.861 കോ​ടി രൂ​പ​യാ​ണ്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് 100.46 കോ​ടി രൂ​പ​യു​ടെ​യും എ​ന്‍​സി​പി​ക്ക് 20.50 കോ​ടി രൂ​പ​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ള്‍ ല​ഭി​ച്ചു. സി​പി​എം, സി​പി​ഐ, ബി​എ​സ്പി എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ള്‍ ല​ഭി​ച്ചു​മി​ല്ല.

ചെ​ല​വി​ലും ബി​ജെ​പി

ചെ​ല​വി​ന്‍റെ ക​ണ​ക്കു​ക​ളി​ലും മു​ന്നി​ല്‍ ബി​ജെ​പി​യാ​ണ്. ബി​ജെ​പി-1651.02 കോ​ടി, കോ​ണ്‍​ഗ്ര​സ് 999.15 കോ​ടി, സി​പി​എം 105.68 കോ​ടി, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് - 107.27 കോ​ടി, എ​ന്‍​സി​പി - 109.18 കോ​ടി, ബി​എ​സ്പി - 95.05 കോ​ടി, സി​പി​ഐ 6.53 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ചെ​ല​വി​ന്‍റെ ക​ണ​ക്കു​ക​ള്‍. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കും പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കു​മാ​യി ബി​ജെ​പി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം ചെ​ല​വ​ഴി​ച്ച​ത് 1352.92 കോ​ടി രൂ​പ​യാ​ണ്.

പാ​ര്‍​ട്ടി സം​വി​ധാ​ന​ങ്ങ​ള്‍​ക്കാ​യി 161.54 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കാ​യി കോ​ണ്‍​ഗ്ര​സ് ഇ​ക്കാ​ല​യ​ള​വി​ല്‍ 864.03 കോ​ടി രൂ​പ​യും പാ​ര്‍​ട്ടി കാ​ര്യ​ങ്ങ​ള്‍​ക്കാ​യി 99.393 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ന്‍​സി​പി 84.12 കോ​ടി​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് 74.65 കോ​ടി​യും ബി​എ​സ്പി 51.75 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചു.

സെ​ബി മാ​ത്യു
More in Latest News :