വാഷിംഗ്ടണ്‍ ഡിസി: അഫ്നാസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന്റെ കവാടങ്ങളിൽനിന്ന് മാറണമെന്ന് പൗരൻമാരോട് അമേരിക്ക. കാബൂൾ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക പൗരൻമാർക്ക് നിർദേശം നൽകിയത്.
താലിബാൻ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിൽനിന്നും പലായനം ചെയ്യാൻ ആയിരങ്ങളാണ് കാബൂൾ വിമാനത്താവളത്തിന് സമീപം തടിച്ചുകൂടിയിരിക്കുന്നത്. ഇവരെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ ഇരുന്നൂറിനടുത്ത് ആളുകളാണ് കൊല്ലപ്പെട്ടത്.
ആബി ഗേയ്റ്റ്, ഈസ്റ്റ് ഗേയ്റ്റ്, നോർത്ത് ഗേയ്റ്റ് എന്നിവിടങ്ങളിൽനിന്ന് മാറണമെന്നാണ് അമേരിക്ക പൗരൻമാർക്ക് നിർദേശം നൽകിയത്. കാബൂൾ വിമാനത്താവളത്തിനുനേരെ ഇനിയും ചാവേർ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.