+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ ര​ണ്ടു കോ​ടി​യി​ല​ധി​കം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ര​ണ്ടു കോ​ടി​യി​ല​ധി​കം ജ​ന​ങ്ങ​ൾ​ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യെ​ന്നു സ​ർ​ക്കാ​ർ. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ർ​ത്ത് ആ​കെ 2,72,54,255 പേ​ർ​ക്കാ​ണ് ഇ
കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ ര​ണ്ടു കോ​ടി​യി​ല​ധി​കം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ര​ണ്ടു കോ​ടി​യി​ല​ധി​കം ജ​ന​ങ്ങ​ൾ​ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യെ​ന്നു സ​ർ​ക്കാ​ർ. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ർ​ത്ത് ആ​കെ 2,72,54,255 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി​യ​ത്.

അ​തി​ൽ 2,00,04,196 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​നും 72,50,059 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്. 56.51 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 20.48 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച് 69.70 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 25.26 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

സ്ത്രീക​ളാ​ണ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ മു​ന്നി​ലു​ള്ള​ത്. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ർ​ത്ത് 1,41,75,570 ഡോ​സ് സ്ത്രീ​ക​ൾ​ക്കും, 1,30,72,847 ഡോ​സ് പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​ണ് ന​ൽ​കി​യ​ത്.

18 വ​യ​സി​നും 44 വ​യ​സി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള​വ​ർ​ക്ക് 93,89,283 ഡോ​സും, 45 വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള​വ​ർ​ക്ക് 89,98,496 ഡോ​സും, 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 88,66,476 ഡോ​സു​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.
More in Latest News :