ലീഡ്സ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 432 റണ്‍സിൽ അവസാനിച്ചു. 354 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്.
423/8 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് ഒൻപത് റണ്‍സ് കൂടി മാത്രമേ ചേർക്കാനായുള്ളൂ. ക്രെയ്ഗ് ഓവർടണ് (32), ഒലി റോബിൻസണ്‍ (0) എന്നിവരാണ് ഇന്ന് പുറത്തായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ നേടി.
ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 78 റണ്‍സിന് പുറത്തായിരുന്നു.