+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഷൂ ​ന​ക്കു​ന്ന ചി​ത്രം കാ​ണു​മ്പോ​ൾ സ​വ​ർ​ക്ക​റി​നെ ഓ​ർ​ക്കു​ന്ന​ത് എ​ന്തി​ന്..?' രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ലാ​പാ​നി സി​നി​മ​യി​ലെ ഒ​രു രം​ഗ​ത്തി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ സം​ഘ​പ​രി​വാ​റു​കാ​ർ ത​നി​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു
തി​രു​വ​ന​ന്ത​പു​രം: കാ​ലാ​പാ​നി സി​നി​മ​യി​ലെ ഒ​രു രം​ഗ​ത്തി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ സം​ഘ​പ​രി​വാ​റു​കാ​ർ ത​നി​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

ഷൂ ​ന​ക്കു​ന്ന ചി​ത്രം കാ​ണു​മ്പോ​ൾ നി​ങ്ങ​ൾ​ക്ക് സ​വ​ർ​ക്ക​റി​നെ ഓ​ർ​മ്മ വ​രു​ന്ന​തെ​ന്താ​ണ്..? അ​ങ്ങ​നെ ഷൂ ​ന​ക്കി​യെ​ന്ന് നി​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് "വി​ർ' എ​ന്ന് വി​ളി​ച്ച് നി​ങ്ങ​ൾ ആ ​പാ​വ​ത്തി​നെ ക​ളി​യാ​ക്കു​ന്ന​ത്.? രാ​ഹു​ൽ പ​രി​ഹാ​സ​രൂ​പേ​ണ ചോ​ദി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ലാ​പാ​നി സി​നി​മ​യി​ല്‍ മോ​ഹ​ൻ​ലാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഷൂ ​ന​ക്കു​ന്ന രം​ഗ​ത്തി​ന്‍റെ ചി​ത്രം രാ​ഹു​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത ച​രി​ത്ര​ത്തി​ൽ ഒ​ളി​ച്ചു ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​വ​രും, വെ​ട്ടി​മാ​റ്റു​ന്ന​വ​രും ഓ​ർ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് പോ​സ്റ്റി​ൽ കു​റി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഇ​ന്ന​ലെ ഞാ​ൻ കാ​ലാ​പാ​നി സി​നി​മ​യി​ലെ ഒ​രു ചി​ത്രം പ​ങ്ക് വെ​ച്ചി​രു​ന്നു. അ​തി​ൽ ആ​രു​ടെ​യും പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ, ഷൂ ​ന​ക്കു​ന്ന ചി​ത്ര​വും, അ​തി​നൊ​പ്പം ബ്രി​ട്ടീ​ഷു​കാ​രു​ടെ ഷൂ ​ന​ക്കി​യ ബ്രൂ​ട്ട് എ​ന്നും, ച​രി​ത്ര​ത്തി​ൽ ഒ​ളി​ച്ചു ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ​ന്നും, വെ​ട്ടി മാ​റ്റു​ന്ന​വ​രെ​ന്നും മാ​ത്ര​മാ​ണ് എ​ഴു​തി​യ​ത്.

ഒ​രു പേ​രും ഞാ​ൻ പ​റ​യാ​തി​രു​ന്നി​ട്ടും ഷൂ ​ന​ക്കു​ന്ന ആ ​ചി​ത്രം ക​ണ്ടി​ട്ട് "നീ ​ഞ​ങ്ങ​ളു​ടെ വീ​ർ സ​വ​ർ​ക്ക​ർ ജി​യെ അ​പ​മാ​നി​ക്കു​മോ​ടാ" എ​ന്ന് പ​റ​ഞ്ഞ് തു​ട​ങ്ങി, ബാ​ക്കി​യൊ​ക്കെ സ്വ​ന്തം സം​സ്കാ​ര​ത്തി​നൊ​ത്ത ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ പ​രി​വാ​റു​കാ​രോ​ട് ര​ണ്ട് ചോ​ദ്യം,

1) ഷൂ ​ന​ക്കു​ന്ന ചി​ത്രം കാ​ണു​മ്പോ​ൾ നി​ങ്ങ​ൾ​ക്ക് സ​വ​ർ​ക്ക​റി​നെ ഓ​ർ​മ്മ വ​രു​ന്ന​തെ​ന്താ​ണ്?

2) അ​ങ്ങ​നെ ഷൂ ​ന​ക്കി​യെ​ന്ന് നി​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് "വി​ർ" എ​ന്ന് വി​ളി​ച്ച് നി​ങ്ങ​ൾ ആ ​പാ​വ​ത്തി​നെ ക​ളി​യാ​ക്കു​ന്ന​ത്?
More in Latest News :