+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​യു മ​ലി​നീ​ക​ര​ണം മ​ൺ​സൂ​ൺ മ​ഴ കു​റ​യ്ക്കു​മെ​ന്നു പു​തി​യ പ​ഠ​നം

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മ​ൺ​സൂ​ൺ മ​ഴ​യ്ക്കു പാ​ര​യാ​കു​മെ​ന്നു പു​തി​യ പ​ഠ​നം. വാ​യു മ​ലി​നീ​ക​ര​ണം 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ മ​ൺ​സൂ​ൺ മ​ഴ കു​റ​യ്ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​നം സൂ​ച
വാ​യു മ​ലി​നീ​ക​ര​ണം മ​ൺ​സൂ​ൺ മ​ഴ കു​റ​യ്ക്കു​മെ​ന്നു പു​തി​യ പ​ഠ​നം
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മ​ൺ​സൂ​ൺ മ​ഴ​യ്ക്കു പാ​ര​യാ​കു​മെ​ന്നു പു​തി​യ പ​ഠ​നം. വാ​യു മ​ലി​നീ​ക​ര​ണം 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ മ​ൺ​സൂ​ൺ മ​ഴ കു​റ​യ്ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്ന​ത്. വാ​യു​മ​ലി​നീ​ക​ര​ണം ഗു​രു​ത​രാ​യ ആ​രോ​ഗ്യ-​സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ക്കു​മെ​ന്ന പ​ഠ​നം ക​ഴി​ഞ്ഞ ദ​ശ​ക​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യി​ലെ മ​ൺ​സൂ​ണി​നെ​യും വാ​യു​മ​ലി​നീ​ക​ര​ണം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്നു രൂ​പ​പ്പെ​ടു​ന്ന ആ​ന്ത്രോ​പോ​ജെ​നി​ക് എ​യ​റോ​സോ​ളു (അ​ന്ത​രീ​ക്ഷ​ത്തി​ലെ കൃ​ത്രി​മ ജ​ല​ക​ണ​ങ്ങ​ൾ) ക​ളാ​ണ് മ​ൺ​സൂ​ണി​നു ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലൂ​ടെ വ​ട​ക്കോ​ട്ടു വീ​ശു​ന്ന കാ​റ്റാ​ണ് മ​ൺ​സൂ​ൺ സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ൺ​സൂ​ൺ കാ​റ്റ് ക​ട​ന്നു​വ​രു​ന്ന​ത് നീ​രാ​വി​യും കൊ​ണ്ടാ​ണ്. നീ​രാ​വി കാ​ർ​മേ​ഘ​ങ്ങ​ളാ​യി ക​ന​ത്ത മ​ഴ​യ്ക്ക് ഇ​ട വ​രു​ന്നു. എ​ന്നാ​ൽ, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കാ​റ്റി​ന്‍റെ ഈ ​യാ​ത്ര​യെ ദു​ർ​ബ​ല​മാ​ക്കും.

ഐ​ഐ​ടി ഡെ​ൽ​ഹി​യി​ലെ സെ​ന്‍റ​ർ ഫോ​ർ അ​റ്റ്മോ​സ്ഫെ​റി​ക് സ​യ​ൻ​സി​ലെ ഡോ. ​ദി​ലീ​പ് ഗാം​ഗു​ലി പ​റ​യു​ന്ന​ത് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്താ​കെ തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണി​ൽ 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​ക്കു​മെ​ന്നാ​ണ്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്കു​റ​വ് 50 ശ​ത​മാ​നം വ​രെ​യാ​കാ​മെ​ന്നും പ​ഠ​നം പ‍​റ​യു​ന്നു.

ഐ​ഐ​ടി കാ​ൺ​പൂ​രി​ലെ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ത​ല​വ​ൻ എ​സ്.​എ​ൻ.​ത്രി​പാ​ദി പ​റ​യു​ന്ന​ത് കൂ​ടു​ത​ൽ മ​ലി​നീ​ക​ര​ണ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​പ്ര​തി​ഭാ​സം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി കാ​ണ​പ്പെ​ടു​മെ​ന്നാ​ണ്. ക​ര​യി​ലെ​യും ക​ട​ലി​ലെ​യും താ​പ​വ്യ​തി​യാ​നം മൂ​ല​മാ​ണ് മ​ൺ​സൂ​ൺ കാ​റ്റ് സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഇ​തി​നെ ബാ​ധി​ക്കും. - അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മ​ൺ​സൂ​ണി​നെ ബാ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു യൂ​റോ​പ്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി നേ​ര​ത്തെ യു​എ​ന്നി​ന്‍റെ ഇ​ന്‍റ​ർ ഗ​വ​ർ​മെ​ന്‍റ​ൽ പാ​ന​ൽ ഓ​ൺ ക്ലൈ​മ​റ്റ് ചേ​ഞ്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.
More in Latest News :