+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​ൻ ദൗ​ത്യം: ഡ​ൽ​ഹി​യി​ലെ​ത്തി​യ 78 പേ​രി​ൽ 16 പേ​ർ​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ജി​ക്കി​സ്ഥാ​നി​ൽ​നി​ന്നും ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച 78 പേ​രു​ടെ സം​ഘ​ത്തി​ൽ 16 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ എ​ല്ലാ​വ​ര
അ​ഫ്ഗാ​ൻ ദൗ​ത്യം: ഡ​ൽ​ഹി​യി​ലെ​ത്തി​യ 78 പേ​രി​ൽ 16 പേ​ർ​ക്ക് കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ജി​ക്കി​സ്ഥാ​നി​ൽ​നി​ന്നും ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച 78 പേ​രു​ടെ സം​ഘ​ത്തി​ൽ 16 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ എ​ല്ലാ​വ​രെ​യും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു.

മ​ല​യാ​ളി ക​ന്യാ​സ്ത്രീ സി​സ്റ്റ​ർ തെ​രേ​സ് ക്രാ​സ്റ്റ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. സി​സ്റ്റ​ർ തെ​രേ​സ​യ്ക്കു പു​റ​മേ മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ എ​ട്ടു ക​ന്യാ​സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 25 ഇ​ന്ത്യ​ക്കാ​രാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ്.

കോ​വി​ഡ് പ​രി​ശോ​ധ​ന ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഏ​റെ വൈ​കി​യാ​ണ് ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സി​ക്ക് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 44 പേ​രും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

അ​ഫ്ഗാ​നി​ൽ നി​ന്നെ​ത്തി​ച്ച ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബി​ന്‍റെ മൂ​ന്നു പ​ക​ർ​പ്പു​ക​ൾ (സ്വ​രൂ​പ്) കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ഹ​ർ​ദീ​പ് സിം​ഗ് പു​രി​യും വി. ​മു​ര​ളീ​ധ​ര​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. മ​ന്ത്രി​മാ​ർ ശി​ര​സി​ലേ​റ്റി​യാ​ണ് ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബ് വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് സി​ക്ക് വി​ശു​ദ്ധ ഗ്ര​ന്ഥം മ​ഹാ​വീ​ർ ന​ഗ​റി​ലെ ഗു​രു​ദ്വാ​ര​യി​ലേ​ക്കു കൊ​ണ്ടു പോ​യി.
More in Latest News :