തിരുവനന്തപുരം: വിവാദമായ സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ അന്തിമ റിപ്പോർട്ട്. തീപിടിത്തത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.
ഫാൻ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപിടിത്തം ഉണ്ടായത്. ശുചീകരണ തൊഴിലാളികളുടെ അശ്രദ്ധയും തീപിടുത്തത്തിന് കാരണമായി. കത്തിപ്പോയത് അപ്രധാന കടലാസുകളാണ്. ഓഫീസില്‍ മദ്യക്കുപ്പി കണ്ടെത്തിയതില്‍ വകുപ്പ് തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.