കണ്ണൂർ: മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരം തന്നെയായാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു.
ആർഎസ്എസുകാർ രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. അതിനാലാണ് അവർ മലബാർ കലാപത്തെ തള്ളിപ്പറയുന്നതെന്നും കോടിയേരി വ്യക്തമാക്കി.
കണ്ണൂരിലെ പാർട്ടിയിൽ വിഭാഗീയ പ്രശ്നങ്ങളൊന്നുമില്ല. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ആർക്കെങ്കിലും പാർലമെന്ററി വ്യാമോഹങ്ങളുണ്ടെങ്കിൽ തിരുത്തും. പാർട്ടിയിൽ ആരെയും താക്കീത് ചെയ്തിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.