+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു; അ​ഫ്ഗാ​നി​ൽ നി​ന്ന് 78 പേ​ർ കൂ​ടി ഇ​ന്ത്യ​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന ദൗ​ത്യം ഊ​ർ​ജി​ത​മാ​ക്കി ഇ​ന്ത്യ. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ 78 പേ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​
ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു; അ​ഫ്ഗാ​നി​ൽ നി​ന്ന് 78 പേ​ർ കൂ​ടി ഇ​ന്ത്യ​യി​ലേ​ക്ക്
ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന ദൗ​ത്യം ഊ​ർ​ജി​ത​മാ​ക്കി ഇ​ന്ത്യ. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ 78 പേ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സം​ഘ​ത്തി​ലു​ള​ള 25 പേ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ്.

ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ കാ​ബൂ​ളി​ൽ നി​ന്ന് താ​ജി​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ദു​ഷാ​ൻ​ബെ​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​യ​റ്റി ഇ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് അ‍​യ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി അ​റി​യി​ച്ചു.

More in Latest News :