+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ-​ഫ​യ​ലിം​ഗ് പോ​ർ​ട്ട​ലി​ലെ ത​ക​രാ​ർ: ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ​ത്തി

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പു​തി​യ ഇ ​ഫ​യ​ലിം​ഗ് പോ​ർ​ട്ട​ലി​ൽ തു​ട​ർ​ച്ച​യാ​യി സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ഇ​ന്‍​ഫോ
ഇ-​ഫ​യ​ലിം​ഗ് പോ​ർ​ട്ട​ലി​ലെ ത​ക​രാ​ർ: ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ​ത്തി
ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പു​തി​യ ഇ- ​ഫ​യ​ലിം​ഗ് പോ​ർ​ട്ട​ലി​ൽ തു​ട​ർ​ച്ച​യാ​യി സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ സ​ലി​ല്‍ പ​രേ​ഖ് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി. പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ച് ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്പ​നി സി​ഇ​ഒ​യെ ധ​ന​മ​ന്ത്രി വി​ളി​ച്ച​ത്.

ഇ​ൻ​ഫോ​സി​സാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പു​തി​യ ഇ- ​ഫ​യ​ലി​ഗ് പോ​ർ​ട്ട​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. 2019 ൽ ​ആ​ണ് പു​തി​യ പോ​ർ​ട്ട​ൽ നി​ർ​മി​ക്കാ​നാ​യി ഇ​ൻ​ഫോ​സി​സി​ന് ധ​ന​മ​ന്ത്രാ​ല​യം ക​രാ​ർ ന​ൽ​കി​യ​ത്.

ജൂ​ണ്‍ 2021 വ​രെ 164 കോ​ടി രൂ​പ ഇ​തി​നാ​യി സ​ർ​ക്കാ​ർ ഇ​ന്‍​ഫോ​സി​സി​ന് ന​ല്‍​കി. പു​തി​യ പോ​ർ​ട്ട​ല്‍ നി​ല​വി​ല്‍ വ​ന്ന് ര​ണ്ട​ര മാ​സ​മാ​യി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി​രു​ന്നി​ല്ല. ഈ ​മാ​സം 21 ന് ​പോ​ര്‍​ട്ട​ല്‍ ത​ന്നെ ല​ഭ്യ​മാ​യി​ല്ലെ​ന്നും ധ​ന​മ​ന്ത്രാ​ല​യം പ​റ​യു​ന്നു.
More in Latest News :