ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് സൗജന്യമായി പൾസ് പോളിയോ കുത്തിവയ്പ്പ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
പോളിയോ വൈറസിനെതിരായ പ്രതിരോധ മാർഗമായി അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സൗജന്യ പോളിയോ വാക്സിൻ-ഒപിവി & എഫ്ഐപിവി ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഞങ്ങൾ തീരുമാനിച്ചു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യ സംഘത്തിന് അഭിനന്ദനങ്ങൾ.-ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ പോളിയോ കുത്തിവയ്പ്പ് നൽകുന്നതിന്റെ ചിത്രവും മന്ത്രി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.