ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മൃതദേഹത്തിനു മുകളിൽ വിരിച്ച ദേശീയ പതാകയുടെ മുകളിൽ ബിജെപിയുടെ പതാക. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇതോടെ കോൺഗ്രസ് രംഗത്തെത്തി.
ദേശീയ പതാകയ്ക്ക് മുകളിൽ പാർട്ടി പതാകയിടുന്നത് ശരിയാണോയെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി ശ്രീനിവാസ് ചോദിച്ചു. ദേശീയ പതാകയെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തു.
പാർട്ടി രാഷ്ട്രത്തിന് മുകളിൽ. ത്രിവർണ്ണത്തിന് മുകളിൽ അവരുടെ പതാക. ബിജെപി പതിവുപോലെ: ഖേദമില്ല, പശ്ചാത്താപമില്ല, ദുഖമില്ല, സങ്കടമില്ല-സമാജ്വാദി പാർട്ടി വക്താവ് ഘനശ്യാം തിവാരി ട്വീറ്റ് ചെയ്തു.