+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​യാ​ന മ​ന്ത്രി അ​നി​ൽ വി​ജ് ആ​ശു​പ​ത്രി​യി​ൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ് ആ​ശു​പ​ത്രി​യി​ൽ. ഓ​ക്സി​ജ​ൻ അ​ള​വ് താ​ഴ്ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ച​ണ്ഡി​ഗ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത
ഹ​രി​യാ​ന മ​ന്ത്രി അ​നി​ൽ വി​ജ് ആ​ശു​പ​ത്രി​യി​ൽ
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ് ആ​ശു​പ​ത്രി​യി​ൽ. ഓ​ക്സി​ജ​ൻ അ​ള​വ് താ​ഴ്ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ച​ണ്ഡി​ഗ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 68 കാ​രാ​യ മ​ന്ത്രി ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ നി​യ​മ​സ​ഭ​യു​ടെ മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ജ് ക​ഴി​ഞ്ഞ​യാ​ഴ്ച റോ​ഹ്ത​ക്കി​ലേ​ക്ക് പോ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തി​യ​ത്. ഉ​യ​ര​ത്തി​ൽ സ​ഞ്ച​രി​ച്ച​തു​മൂ​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ക്സി​ജ​ൻ അ​ള​വ് കു​റ​ഞ്ഞി​രു​ന്നു.

ഇ​തി​നു ശേ​ഷം ഓ​ക്സി​ജ​ൻ അ​ള​വ് വ്യ​തി​യാ​ന​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​താ​യും മ​ന്ത്രി​യു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. വി​ജി​ന് നേ​ര​ത്തെ കോ​വി​ഡ് വ​ന്നി​രു​ന്നു. ഒ​രു മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.
More in Latest News :