+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെ​യ്‌​ലി സിം​ഗി​ന് വെ​ള്ളി

ന​യ്റോ​ബി: ലോ​ക അ​ത്‌​ല​റ്റി​ക്സ് അ​ണ്ട​ർ 20 ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ ലോം​ഗ്ജം​പി​ൽ ഇ​ന്ത്യ​യു​ടെ ഷെ​യ്‌​ലി സിം​ഗി​ന് വെ​ള്ളി. 6.59 മീ​റ്റ​ർ മ​റി​ക​ട​ന്നാ​ണ് ഷെ​യ്‌​ലി സിം​ഗ് വെ​ള്ളി നേ​
ഷെ​യ്‌​ലി സിം​ഗി​ന് വെ​ള്ളി
ന​യ്റോ​ബി: ലോ​ക അ​ത്‌​ല​റ്റി​ക്സ് അ​ണ്ട​ർ 20 ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ ലോം​ഗ്ജം​പി​ൽ ഇ​ന്ത്യ​യു​ടെ ഷെ​യ്‌​ലി സിം​ഗി​ന് വെ​ള്ളി. 6.59 മീ​റ്റ​ർ മ​റി​ക​ട​ന്നാ​ണ് ഷെ​യ്‌​ലി സിം​ഗ് വെ​ള്ളി നേ​ടി​യ​ത്. യൂ​റോ​പ്യ​ൻ ചാ​ന്പ്യ​നാ​യ സ്വീ​ഡ​ന്‍റെ മാ​യ അ​സ്കാ​ഗി​നാ​ണ് സ്വ​ർ​ണം (6.60 മീ​റ്റ​ർ)

അ​ണ്ട​ർ 20ൽ ​ദേ​ശീ​യ റി​ക്കാ​ർ​ഡി​നു​ട​മ​യും ദേ​ശീ​യ ചാ​ന്പ്യ​നു​മാ​ണു ഷെ​യ്‌​ലി.‌ ന​യ്റോ​ബി​യി​ൽ ഇ​ന്ത്യ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ മെ​ഡ​ലാ​ണി​ത്.

അ​ഞ്ജു ബോ​ബി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​നി​ലെ താ​രം കൂ​ടി​യാ​ണ് ഷെ​യ്‌​ലി. റോ​ബ​ർ​ട്ട് ബോ​ബി ജോ​ർ​ജി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു പ​രീ​ശി​ല​നം.
More in Latest News :