+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാ​മി​ൽ ബാ​ങ്ക് ക​വ​ര്‍​ച്ച​യ്‌​ക്കെ​ത്തി​യ മൂ​ന്നു​പേ​രെ പോ​ലീ​സ് വെ​ടി​വെ​ച്ച് കൊ​ന്നു

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ കോ​ക്ര​ഖ​റി​ൽ ബാ​ങ്ക് ക​വ​ര്‍​ച്ച​യ്‌​ക്കെ​ത്തി​യ മൂ​ന്നു​പേ​രെ പോ​ലീ​സ് വെ​ടി​വെ​ച്ച് കൊ​ന്നു. ബോ​ട്ഗാ​വ് ഗ്രാ​മ​ത്തി​ലെ അ​ല​ഹ​ബാ​ദ് ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ ക​വ​ർ​ച്ച​യ്ക്കെ​ത്
ആ​സാ​മി​ൽ ബാ​ങ്ക് ക​വ​ര്‍​ച്ച​യ്‌​ക്കെ​ത്തി​യ മൂ​ന്നു​പേ​രെ പോ​ലീ​സ് വെ​ടി​വെ​ച്ച് കൊ​ന്നു
ഗോ​ഹ​ട്ടി: ആ​സാ​മി​ലെ കോ​ക്ര​ഖ​റി​ൽ ബാ​ങ്ക് ക​വ​ര്‍​ച്ച​യ്‌​ക്കെ​ത്തി​യ മൂ​ന്നു​പേ​രെ പോ​ലീ​സ് വെ​ടി​വെ​ച്ച് കൊ​ന്നു. ബോ​ട്ഗാ​വ് ഗ്രാ​മ​ത്തി​ലെ അ​ല​ഹ​ബാ​ദ് ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ ക​വ​ർ​ച്ച​യ്ക്കെ​ത്തി​യ​വ​രെ​യാ​ണ് പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ക്ര​ഖ​ർ ടൗ​ണി​ൽ ക​വ​ർ​ച്ചാ സം​ഘ​ത്തെ പോ​ലീ​സ് ത​ട​യു​ക​യും ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. കൊ​ള്ള​സം​ഘം എ​ത്തി​യ​പ്പോ​ള്‍ ചെം​ഗ്മാ​രി​യി​ല്‍​വ​ച്ച് പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു. ഇ​തോ​ടെ കൊ​ള്ള​സം​ഘം വെ​ടി​യു​തി​ര്‍​ക്കു​ക​യും പോ​ലീ​സ് തി​രി​ച്ച​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‍​ക്കാ​ണ് ഏ​റ്റു​മു​ട്ട​ലി​ല്‍ വെ​ടി​യേ​റ്റ​ത്. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റു ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഗ്യാ​സ് ക​ട്ട​റും ര​ണ്ട് തോ​ക്കു​ക​ളും ഓ​ക്‌​സി​ജ​ന്‍ സി​ലി​ന്‍​ഡ​റു​ക​ളും പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
More in Latest News :