+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​യാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

ഛണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. സെ​പ്റ്റം​ബ​ർ ആ​റ് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഇ​ള​വു​ക​ൾ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ
ഹ​രി​യാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
ഛണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. സെ​പ്റ്റം​ബ​ർ ആ​റ് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഇ​ള​വു​ക​ൾ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് 23 വ​രെ​യാ​യി​രു​ന്നു നേ​ര​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ൾ ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി​യ​ത്.

മാ​സ്ക് ധ​രി​ക്കാ​ത്ത ആ​ളു​ക​ൾ​ക്ക് പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കാ​നോ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​ക്കാ​നോ അ​നു​വാ​ദം ഉ​ണ്ടാ​യി​രി​ക്കി​ല്ല. റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ബാ​റു​ക​ൾ, ജി​മ്മു​ക​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ച്ച് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം.

ക​ട​ക​ൾ​ക്കും മാ​ളു​ക​ൾ​ക്കും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.
More in Latest News :